


രാജകുമാരി സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയുടെ ചരിത്രത്തിൽ ദൈവമാതാവിന്റെ നാമത്തിൽ പ്രവർത്തിച്ചുവരുന്ന മർത്ത മറിയം വനിതാ സമാജം 1959 ആണ്ട് ജനുവരി മാസം 25 ആം തീയതി ബഹുമാനപ്പെട്ട പി എം പൗലോസ് പടിഞ്ഞാറെ കുടിയിൽ അച്ചന്റെ മഹനീയ അധ്യക്ഷതയിൽ പ്രാർത്ഥിച്ച് ആരംഭിച്ചു. എങ്കിലും ഇടക്കാലം കൊണ്ട് പ്രവർത്തനം നിന്നു പോയതിനാൽ 1983 ഫെബ്രുവരി മാസം പതിമൂന്നാം തീയതി ഞായറാഴ്ച വിശുദ്ധ കുർബനാന ന്തരം പള്ളിയകത്ത് ബഹുമാനപ്പെട്ട ഏലിയാസ് കാവും പാക്കൽ അച്ചന്റെ മഹനീയ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വീണ്ടും പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. ഹന്നയെപ്പോലെ റാഹേലിനെ പോലെ എസ്തേറിനെ പോലെ പേരറിയുന്നതും കാനാന്യാസ്ത്രീയെ പോലെ പേരറിയാത്തതുമായ അനേകംമാന്യ സ്ത്രീ രത്നങ്ങൾ ദൈവീക രക്ഷാ പദ്ധതിയിൽ പങ്കാളികളായത് വിശുദ്ധ ബൈബിളിൽ നമുക്ക് കാണുവാൻ കഴിയും. നമ്മുടെ സഭയുടെ ചരിത്രം പരിശോധിച്ചാൽ മാതൃവാത്സല്യം പകരാൻ മാതാവായും സഹോദരി സ്നേഹം പകരാൻ സഹോദരി ആയും സ്നേഹം പങ്കിടാൻ ഒരു സുഹൃത്തായും കാനാവിലെ കല്യാണ വീട്ടിലെ കുറവിനെ കണ്ടറിഞ്ഞ് നിറവാക്കി തീർക്കുവാൻ വിശുദ്ധ കന്യകാമറിയാമിന് സാധിച്ചതുപോലെ സമൂഹത്തിലെ കുറവുകളെ പരിഹരിക്കാൻ ഈ
അമ്മ കൂട്ടായ്മയുടെ കൂട്ടായ പ്രവർത്തനത്തിലൂടെ സാധിച്ചു വരുന്നു. തന്നാണ്ട് വികാരി പ്രസിഡന്റായും സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, കമ്മിറ്റി അംഗങ്ങൾ, എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു. എല്ലാ ഞായറാഴ്ചയും വിശുദ്ധ കുർബാന അനന്തരം എല്ലാ അംഗങ്ങളും ഒന്നിച്ചു കൂടി പ്രാർത്ഥിക്കുകയും രോഗി സന്ദർശനം കാരുണ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് മുൻതൂക്കം കൊടുത്ത് പ്രവർത്തിക്കുകയും ചെയ്യുന്നു
Copyright © 2025 St John’s Syrian Church Rajakumary . All rights reserved