



യേശുക്രിസ്തുവിന്റെ രക്ഷാകര ദൗത്യം സഭാ മക്കളെ പഠിപ്പിക്കുന്നതിനും ആ വിശ്വാസത്തിൽ അവരെ സ്ഥിരപ്പെടുത്തുന്നതിനും ആത്മാവിൽ വളരുന്നതിനും അതു വരും തലമുറയ്ക്ക് പകർന്നു കൊടുക്കുക എന്നുള്ളത് ആണ് സൺഡേസ്കൂൾ പ്രസ്ഥാനത്തിന്റെ ലക്ഷ്യം
1955 ആണ്ടിൽ രാജകുമാരി സെന്റ് ജോൺസ് പള്ളി സ്ഥാപിക്കുകയും 1957 ആണ്ട് ഡിസംബർ മാസം കൂടിയ പള്ളി പൊതുയോഗ തീരുമാനപ്രകാരം 1958 ജനുവരി മാസം മുതൽ കുര്യാക്കോസ് സഹദായുടെ പാവന നാമത്തിൽ രാജകുമാരി സെന്റ് കുര്യാക്കോസ് സൺഡേ സ്കൂൾ സ്ഥാപിതമായി.
അന്നത്തെ വികാരിയായിരുന്ന പടിഞ്ഞാറെക്കുടിയിൽ ബഹുമാനപ്പെട്ട പി എം പൗലോസ് കശീശയുടെ മേൽനോട്ടത്തിൽ തോലം കുളത്തിൽ ശ്രീ ചാക്കോ ജോസഫ്, ചാമക്കാലയിൽ ശ്രീ സി വി പൗലോസ്, തേലക്കാട് ശ്രീ റ്റി. കെ പൗലോസ്, പാറേക്കുടി യിൽ ശ്രീ പൈലി വർക്കി എന്നീ അധ്യാപകരുടെ കീഴിൽ ഒന്നുമുതൽ നാലു വരെ ക്ലാസുകൾ നടത്തിവന്നു. 1960 പ്രവർത്തന വർഷത്തിൽ അമ്പഴച്ചാലിൽ ശ്രീ തൊമ്മൻ വർഗീസിനെ ആദ്യത്തെ പ്രധാന അധ്യാപകനായി തിരഞ്ഞെടുത്തു. 1972 ആയപ്പോഴേക്കും സൺഡേ സ്കൂളിൽ പത്താം ക്ലാസ് വരെ ക്ലാസ്സുകൾ ക്രമീകരിച്ചു
1974 -ൽ എം ജെ എസ് എസ് എ രൂപീകൃതമായി 1975 -ൽ 66 നമ്പർ ആയി ഈ സൺഡേ സ്കൂൾ അഫിലിയേറ്റ് ചെയ്തു എം ജെ എസ് എസ് എ യുടെ ഭരണഘടനയ്ക്ക് വിധേയപ്പെട്ട് അസോസിയേഷന്റെ സിലബസ് അനുസരിച്ച് രാജകുമാരി ഡിസ്ട്രിക്ട്ന് കീഴിൽ പ്രവർത്തിച്ചുവരുന്നു. 1980ല് ഇന്നു കാണുന്ന കെട്ടിടം ഭാഗികമായി പണിയുകയും 1998 ൽ പണി പൂർത്തീകരിക്കുകയും ചെയ്തു.
ഇപ്പോൾ ഒന്നു മുതൽ പ്ലസ് ടു വരെ ക്ലാസ്സുകളിലായി 113 കുട്ടികൾ പഠിക്കുന്നു. 21പേർ അധ്യാപകരായി സേവനമനുഷ്ഠിച്ചു വരികയും ചെയ്യുന്നു
മോർ ബസേലിയോസ് സൺഡേ സ്കൂൾ
2005ലെ പള്ളി പൊതുയോഗ തീരുമാനപ്രകാരം 2005 ഫെബ്രുവരി 20-ആം തീയതി ഇടവക വികാരി ഫാദർ ബേബി മംഗലത്തിന്റെ അധ്യക്ഷതയിൽ രാജകുമാരി മോർ ബസേലിയോസ് സൺഡേ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ആദ്യം ഒന്ന് രണ്ട് ക്ലാസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഒന്നാം ക്ലാസിൽ 20 കുട്ടികളും രണ്ടാം ക്ലാസിൽ 14 കുട്ടികളുമായി ക്ലാസുകൾ ആരംഭിച്ചു. ആദ്യകാലത്ത് സ്ഥലപരിമിതി മൂലം പള്ളി അകത്താണ് ക്ലാസുകൾ നടത്തിയിരുന്നത്. ആദ്യകാല അധ്യാപകരായി ബീന മാത്യു മൂഴിക്കൽ, ഷിജി തോമസ് അമ്പഴച്ചാലിൽ, ഇവരാണ് ഉണ്ടായിരുന്നത്. 2005 ഏപ്രിൽ മാസം ബിനി എൽദോസ് പടിഞ്ഞാറെക്കുടിയിൽ,
മിനി സൈമൺ കുറ്റിപ്പുഴയിൽ,ജോബി ജോസ് വളയംപ്രായിൽ,
അനീഷബിനു അമ്പഴച്ചാലിൽ,എന്നിവർ അധ്യാപകരായി മുന്നോട്ടുവന്നു. 2005 മെയ് മാസം 19 ആം തീയതി എം. ജെ. എസ്. എസ്. എ ഭരണഘടന അനുസരിച്ച് 620 മത് അഫിലിയേഷൻ നമ്പറിൽ സൺഡേ സ്കൂൾ രജിസ്റ്റർ ചെയ്തു. പ്രധാന അധ്യാപികയായി ബിനി എൽദോസും സെക്രട്ടറിയായി ജോബി ജോസും ചുമതലയേറ്റു. ഇപ്പോൾ 15 അധ്യാപകരും ഒന്നു മുതൽ പ്ലസ് ടു വരെ 121 കുട്ടികൾ പഠിക്കുന്നു. പഠനനിലവാരത്തിലും കലാ മത്സരങ്ങളിലും കുട്ടികൾ മികവ് പുലർത്തുന്നു
Copyright © 2025 St John’s Syrian Church Rajakumary . All rights reserved