


ഗലീലാക്കുന്ന് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സ്ത്രീകളിൽനിന്ന് ജനിച്ചവരിൽ ഏറ്റവും വലിയവൻ എന്ന് യേശുക്രിസ്തു സാക്ഷ്യപ്പെടുത്തുകയും യേശുക്രിസ്തുവിനെ സ്നാനപ്പെടുത്തുകയും ചെയ്ത യോഹന്നാൻ മാംദാനയുടെ നാമധേയത്തിൽ അന്ത്യോഖ്യാ സിംഹാസനത്തിൻ കീഴിൽ ഹൈറേഞ്ചിലെ പ്രകൃതിരമണീയമായ രാജകുമാരി സ്ഥിതി ചെയ്യുന്നു.
1948- 49 കാലങ്ങളിൽ മധ്യ തിരുവിതാംകൂറിൽ നിന്നും ഈ പ്രദേശത്ത് വന്നുചേർന്ന കുടിയേറ്റ കർഷകരുടെ ആരാധനയ്ക്കും അവരുടെ പ്രിയപ്പെട്ടവരുടെ കൂദാശകൾ സ്വീകരിച്ചു കൊണ്ടുള്ള ശവസംസ്കാരത്തിനുമായി ഒരു പള്ളി വേണമെന്ന് ആഗ്രഹത്താൽ 1955 ഫെബ്രുവരി മൂന്നാം തീയതി അന്നത്തെ അങ്കമാലി ഭദ്രാസന
മെത്രാപ്പോലീത്ത നി.വ.ദി. ശ്രീ. വയലിപ്പറമ്പിൽ ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ കൽപ്പനയാൽ ബഹുമാനപ്പെട്ട പടിഞ്ഞാറേകുടിയിൽ മത്തായി വർക്കി കശീശ 1955 ഫെബ്രുവരി മാസം ആറാം തീയതി പ്രഥമ ബലിയർപ്പിച്ച് ആരംഭിച്ചതാണ് ഈ മാതൃദേവാലയം.
ശാന്തൻപാറ, തൊട്ടിക്കാനം, മുരുക്കുംതൊട്ടി അരിവിളംചാൽ മുട്ടുകാട് എന്നീ പ്രദേശങ്ങളിലായി ഉണ്ടായിരുന്ന 71 കുടുംബങ്ങളാണ് ഈ ദേവാലയത്തിലെ ആദ്യ ഇടവകാംഗങ്ങൾ. പിന്നീട് ഈ ദേവാലയത്തിൽ നിന്നും മുരുക്കും തൊട്ടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി, പഴയ വിടുതി സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളി, മുട്ടുകാട് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി, സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി, മാങ്ങാത്തൊട്ടി മോർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളി, വട്ടപ്പാറ സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളി, ശാന്തൻപാറ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി എന്നിവ പല കാലങ്ങളിൽ ആയി പിരിഞ്ഞു പോയി. ഇപ്പോൾ ഈ ഇടവകയിൽ 500 പരം കുടുംബങ്ങളും 2500 ഓളം ഇടവക അംഗങ്ങളും ഉണ്ട്.
ഈ ഇടവകയുടെ ആദ്യ ഭരണ സമിതി അംഗങ്ങൾ ശ്രീ.പി വി മത്തായി പിള്ള പടിഞ്ഞാറേ കുടിയിൽ ശ്രീ പൈലി പാപ്പച്ചൻ അമ്പഴച്ചാലിൽ,ശ്രീ കെ വി ഫിലിപ്പോസ് കൂരാപ്പിള്ളിൽ, ശ്രീ മത്തായി പൈലി ഇലവുംകുടി വീട്ടിൽ എന്നിവർ ആയിരുന്നു.
ഇപ്പോൾ വികാരി പ്രസിഡന്റായും, സഹവികാരി, തന്നാണ്ട് വാർഷിക പൊതുയോഗത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ട്രസ്റ്റിമാർ,ഐടിസി സെക്രട്ടറി,കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടുന്ന മാനേജിംഗ് കമ്മിറ്റി ഭരണം നടത്തിവരുന്നു.
ഈ പള്ളിയുടെ കീഴിൽ രാജകുമാരി സൗ ത്തിൽ സ്തേഫാനോ സ് സഹദായുടെയും ബസേലിയോസ് ബാവയുടെയും സംയുക്ത നാമധേയത്തിൽ ഒരു ചാപ്പലും, പള്ളിയുടെ പടിഞ്ഞാറ് ഭാഗത്തായി കുര്യാക്കോസ് സഹദായുടെയും കിഴക്കുഭാഗത്തായി റോഡിനോട് ചേർന്ന് വിശുദ്ധ ഗീവർഗീസ് സഹദായുടെ കുരിശും രാജകുമാരി നോർത്ത് ടൗണിൽ വിശുദ്ധ ദൈവ മാതാവിന്റെ കുരിശുംതൊട്ടിയും, എം പി.റ്റി.പടിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ കുരിശും തൊട്ടിയും,രാജകുമാരി സൗത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ കുരിശും തൊട്ടിയും, കുളക്കോഴിച്ചാൽ ഭാഗത്ത് തോമാശ്ലീഹായുടെ കുരിശും തൊട്ടിയും ബി ഡിവിഷൻ ഭാഗത്ത് ദൈവമാതാവിന്റെയും മോർ ബസേലിയോസ് ബാവ യുടെയും നാമത്തിലുള്ള കുരിശും തൊട്ടിയും, ജണ്ടനിരപ്പ് ഭാഗത്ത് ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള കുരിശും തൊട്ടിയും സ്ഥാപിച്ചിട്ടുള്ളതാകുന്നു.
പള്ളിയുടെ കീഴിൽ 18 കുടുംബയൂണിറ്റുകളും, കുര്യാക്കോസ് സഹദായുടെയും മോർ ബസേലിയോസ്ബാവയുടെയും നാമത്തിൽ രണ്ട് സൺഡേ സ്കൂളുകളും, സെന്റ് ജോൺസ് യൂത്ത് അസോസിയേഷനും, മോർ ബസേലിയോസ് യൂത്ത് അസോസിയേഷനും, പ്രവർത്തിച്ചുവരുന്നു. അതോടൊപ്പം വയലിപ്പറമ്പിൽ ഗീവർഗീസ് മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ നാമത്തിൽ ഒരു ഐടിഐയും 1978 മുതൽ പ്രവർത്തിച്ചിരുന്നു
Copyright © 2025 St John’s Syrian Church Rajakumary . All rights reserved