MGMITI

രാജകുമാരി സെന്റ്. ജോൺസ് യാക്കോബായ സുറിയാനി പള്ളിയുടെ സ്ഥാപക പിതാവായ വയലിപ്പറമ്പിൽ ഗീവർഗീസ് മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ നാമധേയത്തിൽ 1978 ഒക്ടോബർ 16 തീയതി അന്നത്തെ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത ആയിരുന്ന തോമസ് മോർ ദിവന്നാസിയോ സിന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ കുടിയേറ്റ കർഷകരുടെ വിദ്യാഭ്യാസപരവും തൊഴിൽപരവുമായ ആവശ്യത്തിനുവേണ്ടി കേന്ദ്ര ഗവൺമെന്റിന്റെ താൽക്കാലിക അംഗീകാരത്തോടുകൂടി യാക്കോബായ സഭയുടെ നേതൃത്വത്തിൽ എം.ജി. എം. ഐ. ടി.സി സ്ഥാപിക്കപ്പെട്ടു . അഭിവന്ദ്യ തിരുമേനി രക്ഷാധികാരിയായി അന്നത്തെ അങ്കമാലി ഭദ്രാസന വൈദിക ട്രസ്റ്റി ബഹുമാനപ്പെട്ട ഫാദർ ജോർജ് പരുത്തുവേലിയിൽ സെന്റ്. ജോൺസ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാദർ മത്തായി പുൽപറമ്പിൽ, ഫാദർ പീറ്റർ വേലം പറമ്പിൽ, പള്ളി കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ അന്നത്തെ തൊഴിൽ മന്ത്രിയായിരുന്ന ശ്രീ ഉമ്മൻചാണ്ടിയുടെ സഹകരണത്തോടെ പള്ളി വിട്ടുകൊടുത്ത സ്ഥലത്ത് 1978 ൽ ഐ.ടി.സി സ്ഥാപിക്കാൻ ആവശ്യമായ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ച് 1978 ഒക്ടോബർ മാസം പതിനാറാം തീയതി അഭിവന്ദ്യ തിരുമേനി ഉദ്ഘാടനം നിർവഹിച്ചു. 1980ൽ എം.ജി.എം.ഐ.ടി. സി സെന്റ് ജോൺസ് പള്ളി ഏറ്റെടുക്കാൻ തീരുമാനിക്കുകയും അതിന്റെ കാര്യങ്ങൾക്കായി വികാരി കാവുംപാക്കൽ ഏലിയാസ് അച്ചന്റെ അ ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അന്നത്തെ ട്രസ്റ്റി റ്റി. സി മത്തായി തോപ്പിൽ, ഇട്ടൂപ്പ് വർഗീസ് പുളിക്കൽ, പി. വി മത്തായി പിള്ള പടിഞ്ഞാറെകുടിയിൽ, പി കെ അബ്രാഹം പടിഞ്ഞാറെകുടിയിൽ,എന്നിവർ ഉൾപ്പെടുന്ന ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി.1984 ജനുവരി ഒന്നാം തീയതി പള്ളി പൊതുയോഗം കൂടുകയും അന്നത്തെ യോഗത്തിൽ
ചാമക്കാലായിൽ ശ്രീ സി.വി കുര്യാക്കോസിനെ ഐടിസി സെക്രട്ടറിയായി തെരഞ്ഞെടുത്തു. അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ബഹുമാനപ്പെട്ട ശ്രീ കെ. ജി ശ്രീധരപ്പണിക്കർ ഇടവകാംഗങ്ങളായ ശ്രീ മത്തായി പിള്ള പടിഞ്ഞാറെകുടിയിൽ, ശ്രീ സി. വി തോമസ് ചാമക്കാലായിൽ എന്നിവരുടെ സഹകരണം ഐ.ടി.സി.യുടെ പ്രവർത്തനങ്ങൾക്ക് വളരെയേറെ സഹായിച്ചു. എംജിഎം ഐടി സി യുടെ ആദ്യ പ്രിൻസിപ്പൽ ആയി ശ്രീ പി വി ഇട്ടൻ ചുമതല ഏറ്റു. 1986 ഐടിഐയിൽ ഡി /സിവിൽ ട്രേഡ് ആരംഭിക്കുകയും ഇപ്പോൾ മെക്കാനിക്കൽ മോട്ടോർ വെഹിക്കിൾ(24സീറ്റ്,)ഡ്രാഫ്റ്റ്സ് മാൻ സിവിൽ(24സീറ്റ്, )ഇലക്ട്രീഷൻ(20സീറ്റ്) എന്നീ ദ്വിവത്സര എൻ. സി. വി. റ്റി അംഗീകൃത കോഴ്സുകൾ നടത്തുകയും ചെയ്യുന്നു. 2012 മുതൽ ഐടിസി പ്രൈവറ്റ് ഐടിഐ എന്നറിയപ്പെടാൻ തുടങ്ങി.ഇപ്പോൾ തന്നാണ്ട് വികാരി മാനേജിംഗ് ഡയറക്ടറായും ഐ.ടി.ഐ സെക്രട്ടറിയുടെ മേൽനോട്ടത്തിൽ പള്ളി കമ്മിറ്റി ഭരണനിർവഹണം നടത്തുകയും ചെയ്യുന്നു.ഇവിടെ നിന്നും പഠിച്ച് ഇറങ്ങിയ അനേകം വിദ്യാർഥികൾ ഗവൺമെന്റ് തലത്തിലും സ്വകാര്യമേഖലകളിലും വിദേശത്തുമായി ജോലി ചെയ്തു വരുന്നു. ഇത് നാടിന്റെ മുഖച്ഛായ മാറ്റുവാൻ കാരണമാവുകയും ചെയ്തു.