സെന്റ്.ജോൺസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന യുവജന സമാജം 14/ 12 /1959 ൽ അന്നത്തെ വികാരിയായിരുന്ന പടിഞ്ഞാറെകുടിയിൽ പി.എം പൗലോസ് അച്ച ന്റെ അധ്യക്ഷതയിലാണ് ഇടവകയിൽ ആരംഭിച്ചത്.എന്നാൽ ഇതിന്റെ പ്രവർത്തനം മന്ദീ ഭവിച്ചതിനാൽ 11 /12 /1988 ൽ ഇടവക വികാരിയായിരുന്ന ഫാദർ കുര്യാക്കോസ് മാറാച്ചേരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ച് യൂത്ത് അസോസിയേഷൻ എന്ന സംഘടന ഔപചാരികമായി പ്രവർത്തനമാരംഭിച്ചു.സെക്രട്ടറിയായി ശ്രീ ബേബി ഏലിയാസ് ഞാറക്കാട്ടിലും ജോയിന്റ് സെക്രട്ടറിയായി ശ്രീ ഒ.പി ബാബു ഓലിക്കലിനെയും വൈസ് പ്രസിഡണ്ടായി വളയംപ്രായിൽ ശ്രീ ജോസിനെയും തെരഞ്ഞെടുത്തു. എല്ലാ ആഴ്ചയും വിശുദ്ധ കുർബാനാനന്തരം എല്ലാവരും ഒന്നിച്ചു കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തുവരുന്നു.കൂടാതെ എല്ലാ വർഷവും പൊതുയോഗം വിളിക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തുവരുന്നു.
ഇടവകയിലും മറ്റു മതത്തിലും പെട്ട നിർധനരായ ആളുകൾക്ക് സാമ്പത്തികസഹായവും പാർപ്പിട സൗകര്യവും വൈദ്യസഹായവും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളും അസോസിയേഷൻ നൽകി വരുന്നു. 18 /7 /2024 ൽ ബ്ലഡ് ഡൊണേറ്റ് ഫോറം രൂപീകരിക്കുകയുംഇന്ന് വരെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു