മോർ ബസേലിയോസ് ചാപ്പൽ

1955 കാലങ്ങളിൽ പള്ളിക്ക് സ്ഥലം കണ്ടെത്തിയപ്പോൾ തന്നെ രാജകുമാരി സൗത്തിൽ ഏകദേശം രണ്ടര ഏക്കർ സ്ഥലം കണ്ടെത്തി അതിൽ ഒരു പള്ളി വയ്ക്കുന്നതിനുവേണ്ടി പ്രാരംഭ നടപടികൾ തുടങ്ങിയിരുന്നു. അതിനായി പോത മുറിച്ചിടുകയും ചെമ്മണ്ണാറിൽ നിന്ന് ഇല്ലി വെട്ടി കൊണ്ടുവരികയും ചെയ്തു. എന്നാൽ വളരെ കുറച്ച് ആളുകൾ മാത്രം ഉള്ളതുകൊണ്ട് രണ്ട് പള്ളി വേണ്ട എന്ന കൂടിയാലോചന പ്രകാരം ഈ പള്ളിയുടെ നടപടിക്രമങ്ങൾ ഉപേക്ഷിച്ച് രാജകുമാരി നോർത്തിൽ ഗലീലാ കുന്നിൽ പള്ളി വയ്ക്കുകയാണ് ഉണ്ടായത്. 1959ൽ കുരുവിള സിറ്റിയിൽ മോർ സ്തേഫാനോസ് സഹദായുടെ നാമധേയത്തിൽ ഒരു കുരിശു സ്ഥാപിക്കുകയും പിന്നീട് മുരുക്കും തൊട്ടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി നിലവിൽ വന്നപ്പോൾ ആ പള്ളിക്ക് ഈ കുരിശടി വിട്ടുകൊടുത്ത് രാജകുമാരി സൗത്തിൽ പണ്ട് പള്ളി വയ്ക്കാനി രുന്ന സ്ഥലത്തിനോട് ചേർന്ന് മോർ സ്തേഫാനോസ് സഹദായുടെയും മോർ ബസേലിയോസ് ബാവ യുടെയും സംയുക്ത നാമത്തിൽ ഒരു കുരിശു സ്ഥാപിക്കുകയും തുടർന്നുള്ള എല്ലാ വർഷങ്ങളിലും ഇടവക പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ച് പ്രദക്ഷി ണം കടന്നു വരികയും ചെയ്യുന്നു. 1975 ഒക്ടോബർ മാസത്തിൽ രാജകുമാരി സൗത്തിൽ കുരിശിരിക്കുന്ന സ്ഥലത്ത് റോഡിനോട് ചേർന്ന് മോർ സ്തേഫാനോസ് സഹദായുടെയും മോർ ബസേലിയോസ് ബാവയുടെയും സംയുക്ത നാമധേയത്തിൽ കുരിശും തൊട്ടിയുടെ പണികൾ ആരംഭിക്കുകയും 1977 ഫെബ്രുവരി മാസം ആറാം തീയതി പള്ളിയുടെ പെരുന്നാളിനോടനുബന്ധിച്ച് ആബൂൻ മോർ ബസേലിയോസ് പൗലോസ് ദ്വിതിയൻ കാതോലിക്കാബാവയുടെ പ്രധാന കാർമികത്വത്തിലും ഇടവക
മെത്രാപ്പോലീത്ത നി.വ.ദി.ശ്രീ.തോമസ് മാർ ദീവന്നാസിയോസ്, നി വ ദി ശ്രീ ഗീവർഗീസ് മാർ ഗ്രീഗോറിയോസ്, നി. വ. ദി. ശ്രീ കുര്യാക്കോസ് മാർ കൂറീലോസ് എന്നീ മെത്രാപ്പോലീത്തമാരുടെ സഹകാർമികത്വത്തിലും കൂദാശ നിർവഹിക്കുകയുണ്ടായി. പിന്നീട് ശനിയാഴ്ചകളിൽ കുരിശുപള്ളിയിൽ കുർബാന ചൊല്ലുവാൻ ആരംഭിച്ചു.അതേവർഷം സെപ്റ്റംബർ 23 24 തീയതികളിൽ എല്ലാവർഷവും സഹദായുടെയും ബസേലിയോസ് ബാവയുടെയും പെരുന്നാൾ സംയുക്തമായി ആഘോഷപൂർവ്വം കൊണ്ടാടിവരുന്നു

2002 -)0 ആണ്ടിൽ പള്ളിയുടെ പെരുന്നാളിനോട് അനുബന്ധിച്ച് ഫെബ്രുവരി അഞ്ചാം തീയതി നിയുക്ത കാതോലിക്ക നി വ ദി ശ്രീ തോമസ് മാർ ദീവന്നാസിയോസ് തിരുമനസ്സുകൊണ്ട് കുരിശുപള്ളിയോട് ചേർന്ന് കിടന്ന സ്ഥലത്ത് ചാപ്പലിനായി തറക്കല്ലിടുകയും 2003 സെപ്റ്റംബർ 23 തീയതി ചാപ്പലിലെ പെരുന്നാളിനോടനുബന്ധിച്ച് പണികൾ പൂർത്തീകരിച്ച് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ കൂദാശ നിർവഹിച്ചു. ഇപ്പോൾ എല്ലാ ഞായറാഴ്ചകളിലും മാറാനായ ദിവസങ്ങളിലും വിശുദ്ധ കുർബാനയും ശുശ്രൂഷകളും നടത്തിവരുന്നു . കൂടാതെ സമീപ ഇടവകകളിൽ നിന്നും കുഞ്ഞുങ്ങളെ മാമോദിസ മുക്കുന്നതിനായി ഇവിടെ കൊണ്ടുവരാറുണ്ട് .

2005ലെ ചാപ്പലിലെ പെരുന്നാളിനോട് അനുബന്ധിച്ച് ബസേലിയോസ് ബാവ യുടെ തിരുശേഷിപ്പ് സ്ഥാപിക്കുകയും തുടർന്ന് എല്ലാവർഷവും പെരുന്നാളിനോട് അനുബന്ധിച്ച് സമീപ ഇടവകകളിലുംനിന്നും കാൽനടയായി ഭക്തജനങ്ങൾ കടന്നുവന്ന് അനുഗ്രഹം പ്രാപിച്ചു വരികയും ചെയ്യുന്നു.